Wednesday, August 10, 2011

ശ്രീ ശ്രീ രവിശങ്കറും ബാബുറാം ഭട്ടറായിയും

 
ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറെ മുംബൈ പ്രസ്‌ക്ലബ്ബില്‍ വെച്ച് കണ്ടതിന്റെ പിറ്റെദിവസമാണ് നേപ്പാളിലെ മാവോയിസ്റ്റ് വിപ്ലവകാരിയും മുന്‍ധനകാര്യമന്ത്രിയുമായ ബാബുറാം ഭട്ടറായിയെ കണ്ടത്.
കനത്ത സുരക്ഷയിലാണ് ശ്രീ ശ്രീ രവിശങ്കറെത്തിയതെങ്കില്‍ മാവോയിസ്റ്റ് വിപ്ലവകാരിയായ ബാബുറാം ഭട്ടറായി യാതൊരു പരിവാരവുമില്ലാതെ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് മുംബൈ പ്രസ്‌ക്ലബ്ബില്‍ എത്തുകയായിരുന്നു. ഇവര്‍ തമ്മില്‍ വൈരുദ്ധ്യങ്ങളെക്കാള്‍ സാമ്യതകള്‍ ഏറെയാണ്. ശ്രീ ശ്രീ രവിശങ്കര്‍ ജീവനകലയുടെ ആചാര്യസ്ഥാനത്തെത്തുന്നതിനുമുമ്പ് താണ്ടിയ അന്വേഷണത്തിന്റെ നിരവധി പടവുകള്‍ ഉണ്ട്.
നമ്മുടെ സമൂഹത്തിലെ അനേകായിരങ്ങളെ സാമൂഹ്യആരോഗ്യത്തിന്റെ ഒപ്പം ആത്മീയതയുടെ വഴികളിലേക്ക് സഞ്ചരിക്കുന്നതിന് പ്രേരിപ്പിക്കാന്‍  ശ്രീ രവിശങ്കര്‍ക് സാദ്ധ്യമായിട്ടുണ്ട്. വ്യക്തികളിലൂടെ സാമൂഹ്യപരിവര്‍ത്തനമാണ് ജീവനകലയുടെ ആചാര്യന്‍ ലക്ഷ്യം വെയ്ക്കുന്നത്.
ആരോഗ്യത്തിന്റെ പുതിയവിതാനങ്ങളിലേക്ക് ഓരോവ്യക്തിയെയും കൈപിടിച്ച് വലിയ ആത്മീയപാരാവാരത്തിലേക്ക് എത്തിക്കാന്‍ അനുഭവിച്ച സഹനങ്ങള്‍ക്ക് വലിയ അദ്ധ്യായങ്ങളുണ്ടാവും. എങ്കിലും ഇന്ന്  എത്തിപ്പിടിച്ച വലിയ ലോകത്തില്‍ ജീവനകലയുടെ ആചാര്യന് സ്വസ്ഥമായ വലിയ ആകാശങ്ങള്‍ കീഴടക്കാന്‍ കഴിഞ്ഞിട്ടുണ്ടാവാം. ആ നൈരന്തര്യം വിവിധരൂപങ്ങളില്‍ ആവര്‍ത്തിക്കുകയാണ്.
      ബാബുറാം ഭട്ടറായി തിരഞ്ഞെടുത്ത പാതയും തുല്യതയാര്‍ന്ന ഒരു ലോകക്രമത്തിനുവേണ്ടിയുള്ളതാണ്. വ്യക്തിയുടെ പരിവര്‍ത്തനത്തെപ്പോലെതന്നെ സാമൂഹ്യമായ മാറ്റമാണ് ബാബുറാം ഭട്ടറായി ലക്ഷ്യം വെയ്ക്കുന്നത്. ഞങ്ങളും കാംക്ഷിക്കുന്നത് സമാധാനത്തിന്റെ മാര്‍ഗ്ഗമാണെന്നും എന്നാല്‍ സാമൂഹ്യമായ മാറ്റത്തിന് തടസ്സം നില്‍ക്കുന്ന ശക്തികള്‍ ഞങ്ങളെ തടയുമ്പോള്‍ മറ്റ് മാര്‍ഗ്ഗങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നത് സ്വാഭാവികമാണെന്നാണ് ഭട്ടറായിയും വ്യക്തമാക്കിയത്. വലിയ സര്‍വ്വകലാശാലകളില്‍ പഠനം നടത്തിയ ഭട്ടറായ് സമൂഹത്തിന്റെ
ദൈന്യതകള്‍ മാറാനാണ് വലിയ സഹനത്തിന്റെ ഈ പാത തിരഞ്ഞെടുത്തത്. ഇതും മറ്റൊരര്‍ത്ഥത്തിലുള്ള ആത്മീയ അന്വേഷണം തന്നെയാണ്. ഇവിടെ ഇരുവരും യോജിക്കുന്നു. ഏറ്റവും വലിയ മനുഷ്യസേനഹികളാണ് വിപ്ലവകാരികളും ആത്മീയാന്വേഷകരും. എന്നാല്‍ സമൂഹം ഇരുവരെയും കാണുന്നത് മറ്റൊരു കണ്ണുകൊണ്ടാണെന്നതാണ് വസ്തുത.



6 comments:

  1. പണ്ട് ചെങ്കോട്ടു കോണം ശ്രീ രാമാ ദാസ മിഷനിലെ ശ്രീ സത്യാന്ദ സരസ്വതി സ്വാമികള്‍ പറയുമായിരുന്നു

    ഓരോരുത്തനു എവിടെയെങ്കില്‍ പോയി ഓരോന്നും വലിച്ചു വിട്ടിട്ടു വന്നിരിക്കുകയ

    സ്വാമി അകെ പ്രശ്നമാണെന്നും പറഞ്ഞു പിന്നെ അദ്ദേഹം ചവുട്ടി ഒഴിഞ്ഞു ശരിയാക്കി വിടും

    അതായതു ആര്‍ട്ട്‌ ഓഫ് ലൂടിങ്ങില്‍ പോയി സുദര്‍ശന ക്രിയയെന്നു പറഞ്ഞു ശ്വാസം വലിച്ചു വിട്ടിട്ടു

    വന്നിരുക്ക മ്പോള്‍ ഉള്ള കുഴപ്പങ്ങളാണ്‌ കാരണം ,അതായതു പരമ്പരയായി പതഞ്ചലി മഹര്‍ഷി അനുശാസിക്കുന്ന

    പ്രകാരമല്ല ഈ ക്രിയയുടെ പോക്ക് അതായതു മൂലാധാരത്തില്‍ നിന്നും തൊടുത്തു സഹസ്രാര പദ്മം വരെ ഉള്ള ഷഡ് പാത താണ്ടി

    പോകുന്നതും മാറ്റി മണിപൂര ചകരത്തില്‍ നിന്നും തൊടുത്തു വിട്ടു കുറുക്കു വഴിയിലുടെ ഉള്ള പോക്കില്‍ അതും അറിവില്ലാത്ത

    ശരിക്കും ഉള്ള ഗുരുവില്‍ നിന്നും ലഭിക്കാതെ ഉള്ള ഈ അഭ്യാസം ജീവന്‍ തന്നെ അപകടത്തിലേക്ക് കൊണ്ട് എത്തിക്കും

    എല്ലാം കുറുക്കു വഴിയാണ് പിന്നെ മുകളില്‍ പറഞ്ഞ ഈ സന്ദര്‍ശനം ഒരു കുറുക്കു വഴി യിലുടെ പേരും പെരുമയും കണ്ടെത്താന്‍ അല്ലെ

    നല്ല പോസ്റ്റ്‌

    ReplyDelete
  2. നിന്റെ ഈ
    ഉദ്ദയമാതിനു നന്ദി

    ReplyDelete
  3. മുംബൈയില്‍ ഇരുന്നു
    ദ്ധാര്സനിക സംവാദ്ധം നടത്തുന്ന
    നിനക്ക് അഭിവാദ്ധ്യങ്ങള്‍

    ReplyDelete
  4. ഹാസ്യത്തിന്റെ ഉല്പ്പത്തി എന്നൊരു പാഠം പഠിക്കാനുണ്ടായിരുന്നു, പണ്ട് സ്കൂളിൽ.
    ഇവിടെ അത്തരം ഒരു സാഹചര്യമാണ് തോന്നുന്നത്.
    ബെസ്റ്റ് താരതമ്മ്യം !!

    ReplyDelete
  5. ബ്ലോഗ്‌ ആരംഭിച്ചതിനു അഭിനന്ദനങ്ങള്‍ , സീജീ വാര്യര്‍

    ReplyDelete