Sunday, September 11, 2011

ഗൂഗില്‍ എര്‍ത്ത്

ഗൂഗില്‍ എര്‍ത്തിലൂടെ മകള്‍ പാഞ്ഞുപോകവെ
അവള്‍ ചോദിക്കുന്നു,അച്ഛാ ഇതേതാണ് അപായസൂചനകൊണ്ട് രേഖപ്പെടുത്തിയ 

 കോഴിക്കോട്ടെ സ്ഥലം-കക്കയം
കക്കയത്തിലേക്ക് മൗസ് സൂം ചെയ്യുമ്പോള്‍
പുലിക്കോടനും മധുസൂദനനും ലക്ഷ്മണയുടെയും ജയറം പടിക്കലിന്റെയും അലര്‍ച്ചകള്‍
മീഡിയാപ്ലയറില്‍ നിന്ന് കേള്‍ക്കുന്നു.
നീണ്ട ഞരക്കങ്ങളും പൊട്ടിക്കരച്ചിലും ഉയരുന്നു
മൗസില്‍ ഡബില്‍ ക്ലിക്ക്

തൊട്ടടുത്ത തടാകക്കരയില്‍
മണ്ണില്‍ പുതഞ്ഞ അസ്ഥിയില്‍ നിന്ന് കൂനനുറുമ്പുകള്‍ വരിവരിയായ് പോകുന്നു
ഈ പോക്ക് ആനയെ കൊല്ലാനാവുമോ?(1)
ആര്‍ക്കറിയാം ദൈവമേ,മകള്‍ ചിരിക്കുന്നു.
മൗസ് പിന്നെയും പരക്കം പായുന്നു
അച്ഛാ ബസ്ത
റിലേക്ക് നോക്കൂ
അരുന്ധതി റോയ് ചിരിച്ചുല്ലസിച്ച് നക്സലുകള്‍ക്കൊപ്പം നടക്കുന്നു.
കാട് അരുന്ധതിയെ ഇരുട്ടില്‍ കൊല്ലുന്നു.

മൗസ് കാലത്തിന് പിന്നിലേക്ക് പായുന്നു
യു.പി.ജയരാജിന്റെ വീടിന്റെ പടികള്‍ പേടിയോടെ കവച്ച് വെച്ച് 

കെ.വേണു ധൃതിയില്‍ എങ്ങോട്ടാണ്  പോകുന്നത്
എന്തിനായിരിക്കാം ഇത്ര പേടി?
വാതില്‍ തുറന്ന് അഴീക്കോടന്റെ ചിരിയോടെ മുന്നില്‍ ജയരാജ്.
എന്താണ് അവര്‍ പറയുന്നത്
മീഡിയാപ്ലയറില്‍ നിന്ന് സ്വകാര്യത്തിന്റെ പിറുപിറുപ്പ് മാത്രം..

അച്ഛാ ബംഗാളിലെ വയലുകളില്‍ ആയുധധാരികള്‍ക്കൊപ്പം ഇരിക്കുന്നത് കിഷന്‍ജി എന്നയാളല്ലേ
വേണ്ട അവിടെ നിന്ന് മൗസ് മാറ്റൂ, 

ആ ദ്യശ്യം ഹൃദയത്തോടെ കാണുന്നത് രാജ്യദ്രോഹമാകും
ബംഗാളില്‍ നിന്ന് ഒരു വാര്‍ത്തയുമില്ലെന്ന് മുമ്പ് ആരോ പറഞ്ഞില്ലെ,അതാരാണ് അച്ഛാ(2)
അത് പഴയ കവിതയല്ലേ മോളേ.
ഇന്ന് ബംഗാളും ചത്തീസ്ഗഡുമാണ് വാര്‍ത്തയില്‍ വായനക്കാരെ നിരന്തരം പീഡിപ്പിക്കുന്നതെന്ന് ആര്‍ക്കാണറിയാത്തത്.

അല്ല കെ.എന്‍.രാമചന്ദ്രന്‍ മുറിയില്‍ 

ഇരുന്ന് എന്താണ് ചെയ്യുന്നത്
വിപ്ലവസാഹിത്യം രചിക്കുകയാണോ,അല്ല അച്ഛാ 

ഫേസ് ബുക്കിലെ വാളില്‍ എന്തോ കാര്യം പോസ്റ്റ് 
ചെയ്യുവാനാതെ നിന്ന് വിയര്‍ക്കുന്നു.
വിപ്ലവത്തെ ഫേസ് ബുക്കിലേക്ക് ഒളിച്ച് കടത്തുന്നു..

അച്ഛാ കേരളത്തിലേക്ക് പോകണോ? വേണ്ട, 

കമ്പ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്യൂ
വാതിലില്‍ ആരാണ് മുട്ടുന്നത്
മുന്നില്‍ ചിരിയോടെ സഖാവ് കൃഷ്ണപ്പിള്ള.
ചിരി ലോകം ഭേദിച്ച് നിലാവ് പോലെ പരന്നൊഴുകുന്നു.




(1)സച്ചിദാനന്ദന്റെ കവിത    
കൂനനുറുമ്പണി ചേര്‍ന്നൊരാനയെ കൊന്നെന്ന്..............

(2) ബംഗാള്‍.കെ.ജി.ശങ്കരപ്പിള്ള



5 comments:

  1. looks like thats in nutshell your Onam...
    why only Kerala? whole of India is in bad shape...

    ReplyDelete
  2. അന്തര്‍ ദൃശ്യ വിശ്വജാലകത്തിലുടെ ഭാരത പരിയടനം
    നടത്തുമ്പോള്‍ സമകാലിക സംഭവങ്ങളും ഉള്‍പെടുത്താമായിരുന്നു
    എന്നിരുന്നാലും വ്യതസ്തമായ ഒരു കവിത
    പലതലങ്ങളിലേക്ക് കൊണ്ട് പോകുന്ന പോസ്റ്റ്‌
    ചിന്തകള്‍ക്ക് ചിന്തെരിടാന്‍ പാകത്തിന് വായനക്കാരനെ
    കൊണ്ട് പോകുന്നു
    ശ്രീജിത്ത്‌ നല്ല ഒരു കഴ്ച്ചപാട് നല്‍കി ആശംസകള്‍

    ReplyDelete
  3. ചിന്തകൾക്ക് ശൈഥല്യം ബാധിച്ച ബ്ലോഗ്ഗ്ഴുത്തിൽ നിന്നും തികച്ചും വേറിട്ട ഓരു അനുഭവം.......കവേ, താങ്കൾക്ക് എന്റെ നംസ്കാരം......

    ReplyDelete
  4. കവിത എനിക്കിഷ്ടടപ്പെട്ടു.അനുഭവങ്ങളുടെ തിരതള്ളലില്‍ നിന്ന് ജനിച്ച്ചതാനീ കവിതകള്‍ എന്ന് തോന്നുന്നു.പഴയ നക്സല്‍ കാലത്തിന്റെ ഓര്‍മ്മപുതുക്കല്‍.കവിതയില്‍ ഒരു കാലഘട്ടത്തിന്റെ മായാത്ത മുദ്രകലുമുണ്ട്.എഴുതുക...ഇനിയും.

    ReplyDelete